Monday, November 23, 2009

ഇ മെയില്‍

നിന്റെ ഡസ്ക് ടോപിന്റെ
നീലകാന്‍ വാസില്‍
പഞ്ഞിക്കെട്ടുകള്‍ പോലെ
വെളുത്ത മേഘകൂട്ടങ്ങള്‍

വിരല്‍ത്തുമ്പിലെവിസ്മയങ്ങള്‍
മഴയായ്പെയ്തിറങ്ങുമ്പോള്‍
പരിഭവങ്ങള്‍ പായാരങ്ങള്‍
കാറ്റായ് കവിതയായ്
കിനാവുകള്‍ കിന്നാരങ്ങള്‍ ...
ഈ മഴപെയ്ത്തോക്കെയും
നീ ഡൌണ്‍ ലോഡ് ചെയ്തെടുക്കുമായിരുന്നു

ഇപ്പോള്‍
നീലിമയിലലിയുന്ന കടല്‍
നീ ഷട്ട് ഡൌണ്‍ ചെയ്യുന്നു.

എങ്കിലും
ഒരു ഉറക്കത്തിലേക്കും
വഴുതിവീഴാനാവാതെ
നിന്റെ യക്ഷന്‍

പിണക്കം പോലൊന്ന്

റെയില്‍പാളം
ക്രോസ് ചെയ്തുവേണം
സ്കൂളിലെത്താന്‍
വേനലില്‍
പുഴ മുറിച്ചു കടക്കണം
ശീമക്കൊന്നകള്‍
കാറ്റിലാടുമ്പോള്‍
അവള്‍ ചിരിക്കും
കൊലുസുകള്‍ കുണുങ്ങും


തിരിച്ചു വരുമ്പോള്‍
അവളുടെ നെറ്റിയിലെ
ചാന്ത് പരന്നിരിക്കും
യൂണിഫോമില്‍
ചെളി പുരണ്ടിരിക്കും


അന്നൊരിക്കല്‍
പിഞ്ഞിയ കുപ്പായത്തിനു
പിന്നില്‍
പേന കൊണ്ടാരോ
വാസന്തി എന്നെഴുതിയതിനു
അവളെന്നോട് പിണങ്ങി .

എന്നിട്ടും
അവളുടെ
വെല്ലാരന്‍കണ്ണുകള്‍ക്ക്‌
എന്നോട് ഇഷ്ട്ടമായിരുന്നു

Sunday, November 22, 2009

നീലിമയില്‍ അലിഞ്ഞത്

('നീലനിറം ഒരുന്മാദം ,
ആകാശമതിന്‍ നൃത്തവും നഗ്നതയും' - ഖലീല്‍ ജിബ്രാന്‍ )


ആത്മാവുകള്‍ക്കും
പ്രണയത്തിനും
ഒരേ നിറമാണ് .
ആത്മഹത്യയില്‍
മുറിക്കപ്പെടാറുള്ള
ഞരമ്പുകളുടെ നീലനിറം.

ഏകമായ ആത്മാവുകള്‍
പ്രണയത്തിന്റെ ശരീരങ്ങളില്‍
സല്ലപിക്കാനെത്തുമ്പോള്‍
ആകാശത്തിനും കടലിനും
ഒരേ നിരമാവാറുണ്ട്.

ഭോഗത്തിന് ശേഷം
ഇണയെ കൊല്ലാറുള്ള
എട്ടുകാലിയുടെ മനസിനും
നീലനിരമായിരിക്കുമോ ?..

നിലാവിന്റെ കാന്‍വാസില്‍
കൂട്ടുകാരന്‍ ഇന്നലെത്തീര്ത്ത
സര്‍റിയലിസ്റ്റിക് ചിത്രത്തില്‍
മഴയിലേക്കിറങ്ങി നടന്നവനും
നീലനിരമായിരുന്നു.

പിറന്നാള്‍ സമ്മാനമായി
കൂട്ടുകാരി തന്നത്
നീലനിറമുള്ള ഒരു
ഘടികാരമായിരുന്നു.

ഇപ്പോള്‍ നീലനിരമെന്നത്
മരണത്തിനു തൊട്ടു മുന്പുള്ള
നിമിഷങ്ങളുടെതാകുന്നു
മൂന്ന് ...
രണ്ട്...
ഒന്ന്...


(യുവധാര മാസിക)

ചെറുപുഞ്ചിരി

മാഷ്‌
മൊബൈല്‍
വാങ്ങിയിട്ടേ ഇല്ല അല്ലെ?

മാഷ്‌
വാച്ച്
കെട്ടാരെ ഇല്ല അല്ലെ ?

മാഷ്‌
പാന്റ്സ്
ധരിക്കാരെ ഇല്ല അല്ലെ ?

നീട്ടി വിളിക്കാന്‍
ഒരു കൂക്കും
മിസ്സ്‌ കോളിന്
ഒരു കൈയടിയും ധാരാളം.

മടക്കി കുത്താന്‍
ഒരു മുണ്ടും
സമയത്തിനു
നിഴലും ധാരാളം.

ജീവിതം സന്തുഷ്ടടമെന്ന ചെറു പുഞ്ചിരിയിലിത്രയും

(ചന്ദ്രിക വാരാന്ത പതിപ്പ് )

ഗര്‍ഭസ്ഥം

കത്തുകള്‍ വരാറേയില്ല
കവിത എഴുതാറുമില്ല
വിലാസം
കൃത്യമായിട്ടോര്‍മയിലില്ല

ബോധിവൃക്ഷതണലില്‍
ഓട്ടോഗ്രാഫ് തിരിച്ചചെല്പ്പിക്കുമ്പോള്‍
നീ പറഞ്ഞതു മാത്രം
ആകാശം കാണിക്കാതെ ...

പ്രേമം

എത്ര വറ്റിയാലും
ഉറവ കിനിയുന്ന കിണര്‍

എടുത്തു മാറ്റിയാലും
അതിന്മേല്‍ തന്നെ
പിടിച്ചു കയറാറുള്ള
തരുവല്ലിപടര്‍പ്പ്

പെയ്തൊഴിഞ്ഞിട്ടും
മഴനൂലിഴകളില്‍
ബാക്കിയാവുന്നത്

ഉടഞ്ഞു പോയിട്ടും
മങ്കലപൊട്ടില്‍ പിന്നെയും
ശേഷിക്കുന്നത്....