Sunday, November 22, 2009

പ്രേമം

എത്ര വറ്റിയാലും
ഉറവ കിനിയുന്ന കിണര്‍

എടുത്തു മാറ്റിയാലും
അതിന്മേല്‍ തന്നെ
പിടിച്ചു കയറാറുള്ള
തരുവല്ലിപടര്‍പ്പ്

പെയ്തൊഴിഞ്ഞിട്ടും
മഴനൂലിഴകളില്‍
ബാക്കിയാവുന്നത്

ഉടഞ്ഞു പോയിട്ടും
മങ്കലപൊട്ടില്‍ പിന്നെയും
ശേഷിക്കുന്നത്....

7 comments:

  1. ഒഴിഞ്ഞ് മാറിയാലും
    പിടിച്ച് മുറുക്കുന്നത്....

    ഇതും അത് തന്നെ...പ്രേമം.......:)

    ReplyDelete
  2. നല്ല വരികൾ.
    അതെ, പ്രേമവും ചുമയും അടക്കിനിര്ത്താൻ ആവില്ല. അകത്തടങ്ങിയാൽ വീണ്ടും അതേ രൂപത്തിലോ, വേറെ വല്ല രൂപത്തിലോ പുറത്തു വരാതെ പറ്റില്ല. ആശംസകൾ.
    http://drpmalankot0.blogspot.com/2013/08/blog-post_19.html

    ReplyDelete
  3. നല്ല വരികൾ

    ശുഭാശംസകൾ.....

    ReplyDelete
  4. പ്രേമത്തിനൊരു നിര്‍വചനം കൂടി ....

    ReplyDelete
  5. എഴുതിയിട്ടും എഴുതിയിട്ടും എഴുതാന്‍ ബാക്കിയാവുന്നത്.....

    ReplyDelete